ഓസ്ട്രിയയെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്പെയിൻ 2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ


ശാരിക l കായികം

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്ത് സ്പാനിഷ് പട. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്പെയിനിന്റെ ജയം. സ്പെയിനിനായി ഒയർസബാൽ രണ്ട് ഗോളുകളും പെഡ്രോ പോറോ ഒരു ഗോളും നേടി. ഈ ജയത്തോടെ സ്പെയിൻ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.

മത്സരത്തിന്റെ 36, 66, 89 എന്നി മിനിറ്റുകളിലായിരുന്നു സ്പെയിനിന്റെ ഗോൾ മഴ പെയ്തത്. 36, 89 എന്നി മിനിറ്റുകളിലായിരുന്നു ഒയർസബാലിന്റെ ഗോൾ പിറന്നത്. 66 -ആം മിനിറ്റിലായിരുന്നു പെഡ്രോ പോറോ സ്പെയിനിനായി ഓസ്ട്രിയയുടെ വലകുലുക്കിയത്. സ്പാനിഷ് താരം പെഡ്രോ പോറോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഓസ്ട്രിയയ്ക്ക് എതിരെ ഇന്ന് നേടിയ ഗോൾ. ആദ്യ പകുതിയും സ്പെയിനിന്റെ കൈപിടിയിലായിരുന്നു.

ഓസ്ട്രിയ്ക്ക് എതിരായ മത്സരത്തിൽ 36-ആം മിനിറ്റിൽ ആയിരുന്നു ആ ഗോൾ പിറന്നത്. സ്പെയിനിനായി ഒയർസബാലായിരുന്നു ഗോൾ അടിച്ചത്. മത്സരത്തിൽ സ്പെയിൻ ആദ്യം ഒരു ഗോൾ അടിച്ചിരുന്നെങ്കിലും ഫൗൾ ചൂണ്ടിക്കാട്ടി റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. പിന്നീട് സ്പാനിഷ് സൂപ്പർ താരം ലാമിൻ യമലിലൂടെ ലീഡ് നേടാനുള്ള സുവർണാവസരം ലഭിച്ചിരുന്നു. എന്നാൽ ഓസ്ട്രിയൻ ഗോൾ കീപ്പർ ആ വെടിയുണ്ടയെ തടുക്കുകയായിരുന്നു.

article-image

bvb

You might also like

  • Lulu Exchange
  • Straight Forward

Most Viewed