കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലിരുത്തി പീഡനം; ബംഗളൂരുവിൽ ഡേ കെയർ ജീവനക്കാർ അറസ്റ്റിൽ


ഷീബ വിജയൻ

ബംഗളൂരുവിൽ ഡേ കെയർ സെന്ററിൽ വെച്ച് പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മഞ്ജുള, വിജയകുമാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഒരു പ്രമുഖ ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രണ്ടു മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുരുന്നുകൾക്കാണ് ക്രൂരമർദ്ദനമേറ്റത്.

കുട്ടികളെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസിന്റെ അടിയന്തര ഇടപെടൽ. പിഞ്ചുകുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുകയും ബാത്ത്റൂമിൽ പൂട്ടിയിടുകയും ചെയ്യുന്നതിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംഭവത്തിൽ അറസ്റ്റിലായ ഇരുവരേയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

article-image

dsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed