കശുവണ്ടി കോർപ്പറേഷൻ അഴിമതി: സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ ഹർജിക്കാരൻ ഹൈക്കോടതിയിൽ


ഷീബ വിജയൻ

സംസ്ഥാന കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവാദ സർക്കാർ ഉത്തരവിനെതിരെ പരാതിക്കാരൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി നൽകുന്നത്. പൊതുപ്രവർത്തകനായ കടകംപള്ളി മനോജാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. പ്രതികളെ സംരക്ഷിക്കുന്ന ഈ വിവാദ ഉത്തരവിന്റെ പകർപ്പും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കും. അഴിമതിക്കാർക്ക് കുടപിടിക്കുന്ന ഈ ഉത്തരവിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഈ കേസിൽ പ്രതിസ്ഥാനത്തുള്ള ഐഎൻടിയുസി (INTUC) സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ തന്നെ എതിർപ്പ് രൂക്ഷമാകുകയാണ്. ആർ. ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ പ്രസിഡന്റിന് അദ്ദേഹം കത്ത് നൽകിയിട്ടുണ്ട്. കേസിൽ പ്രതിയായ ആർ. ചന്ദ്രശേഖരനെ നേതൃസ്ഥാനത്ത് നിലനിർത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് കെ.പി. ഹരിദാസ് വ്യക്തമാക്കുന്നത്.

article-image

dsdfsvdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed