അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ വെറുതെ വിട്ടിട്ടില്ല'; വിവാദ പ്രസംഗവുമായി എം.എം. മണി
ഷീബ വിജയൻ
എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കോളേജിൽ വെച്ചായതുകൊണ്ട് മാത്രമാണ് കൊലയാളികളെ വെറുതെ വിട്ടതെന്നും, മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ അവരെയൊന്നും വെച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും സിപിഎം നേതാവ് എം.എം. മണി പറഞ്ഞു. മൂന്നാറിലെ വട്ടവടയിൽ നടന്ന അഭിമന്യു അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസത്തിനായി പോയ അഭിമന്യു നിഷ്ഠുരമായാണ് കൊല്ലപ്പെട്ടത്. രക്തസാക്ഷികളെ കൊലപ്പെടുത്തിയവരെയൊന്നും പാർട്ടി വെറുതെ വിട്ടിട്ടില്ലെന്നും, അടിക്കേണ്ടവരെ അടിക്കുകയും കൈകാര്യം ചെയ്യേണ്ടവരെ അങ്ങനെ തന്നെ നേരിടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിർഭാഗ്യവശാൽ മഹാരാജാസിലായിപ്പോയി സംഭവം നടന്നതെന്നും, അതല്ലായിരുന്നെങ്കിൽ അവരെയൊന്നും വെച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. ഈ വിഷയത്തിൽ പ്രതികാരം ചെയ്യാതെ വിടില്ലെന്നും, കേസുകൾ ഉള്ളതുകൊണ്ട് ഇത് നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ എന്നും എം.എം. മണി കൂട്ടിച്ചേർത്തു.
dsafdsdes

