അർജന്റീന പ്രീക്വാർട്ടറിൽ; പൊരുതി വീണ് കേപ് വെർദെ


ഷീബ വിജയൻ

ഫിഫ ലോകകപ്പ് 2026-ന്റെ പ്രീക്വാർട്ടർ പോരാട്ടത്തിലേക്ക് അർജന്റീന യോഗ്യത നേടി. മിയാമിയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീനയുടെ മുന്നേറ്റം. നിലവിലെ ലോക ചാമ്പ്യന്മാരെ വിറപ്പിച്ച ശേഷമാണ് കേപ് വെർദെ കീഴടങ്ങിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസിയിലൂടെ അർജന്റീനയാണ് ആദ്യം ലീഡ് നേടിയത്. ഈ ലോകകപ്പിൽ മെസിയുടെ ഏഴാം ഗോളാണിത്. ഇതോടെ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.

എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെയിലൂടെ കേപ് വെർദെ സമനില പിടിച്ചു. നിശ്ചിത സമയത്ത് പിന്നീട് ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് വീണ്ടും അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ 13-ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൾ മനോഹരമായ ഒരു ഗോളിലൂടെ കേപ് വെർദെയ്ക്ക് വീണ്ടും സമനില നേടിക്കൊടുത്തു. ഒടുവിൽ 111-ാം മിനിറ്റിൽ കേപ് വെർദെ താരം ഡൈനിയുടെ സെൽഫ് ഗോളാണ് (ഓൺ ഗോൾ) അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. പ്രീക്വാർട്ടറിൽ ഈജിപ്താണ് അർജന്റീനയുടെ എതിരാളികൾ.

article-image

eqwedwrew

You might also like

  • Lulu Exchange
  • Straight Forward

Most Viewed