'അല്‍ വതന്‍' പരിശ്രമങ്ങളെ ശൈഖ് നഹ്യാന്‍ അഭിനന്ദിച്ചു
അബൂദബി: ഭാവിതലമുറയുടെ വിജ്ഞാന നിലവാരം ഉയര്‍ത്താനും നവീകരിക്കാനും സര്‍ഗാത്മക അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള 'അല്‍ വതന്‍' ഫണ്ടിന്റെ ശ്രമങ്ങളെ യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ അഭിനന്ദിച്ചു. അല്‍ വതന്‍ സമ്മര്‍ ക്യാമ്ബില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശൈഖ് നഹ്യാന്‍.
അബൂദബി ഖലീഫ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ യുവജന കാര്യ സഹമന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ,ഫെഡറല്‍ ഫൗണ്ടേഷന്‍ ഫോര്‍ യൂത്ത് ചെയര്‍മാന്‍ മുഹമ്മദ് താജ് അല്‍ ദിന്‍ അല്‍ ഖാദി, അല്‍ വതന്‍ ഫണ്ട് ഡയറക്ടര്‍ ജനറല്‍ ഡോ. അരീഫ് സുല്‍ത്താന്‍ അല്‍ ഹമ്മാദി, ഖലീഫ സര്‍വകലാശാല എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് തുടങ്ങിയവരും പങ്കെടുത്തു.
അടുത്തയാഴ്ച അജ്മാനില്‍ 'മൊഹബത്‌ന' ക്യാന്പും ആരംഭിക്കും. ശാസ്ത്ര-വൈജ്ഞാനിക മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് മാറ്റുരക്കാവുന്ന ഈ പരിപാടി രണ്ടാഴ്ച നീണ്ടുനില്‍ക്കും. വിവിധ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടിക്കു നേതൃത്വം നല്‍കുന്ന ഉന്നത സമിതി ചെയര്‍മാനും അജ്മാന്‍ മുനിസിപ്പാലിറ്റി ആസൂത്രണ വിഭാഗം മേധാവിയുമായ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുയിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ 10 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളെയാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുകയെന്ന് മുഹബ്ത്‌ന പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

