'അമ്മ'യിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും, കാത്തിരിക്കൂ: പ്രതികരണവുമായി മമ്മൂട്ടി
താരസംഘടനയായ 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി രംഗത്ത്. സംഘടനയിലെ എല്ലാ പ്രശ്നങ്ങൾക്കും ഉടൻ തന്നെ പരിഹാരമാകുമെന്നും അതിനായി എല്ലാവരും കാത്തിരിക്കണമെന്നും മമ്മൂട്ടി പ്രതികരിച്ചു. എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റൂ എന്നും, അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനായി ഡൽഹിയിലെത്തിയതായിരുന്നു മമ്മൂട്ടി. ഈ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമ്മൂട്ടിയും കുടുംബാംഗങ്ങളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
bcb

