ബഹ്‌റൈൻ ഭരണനേതൃത്വത്തിന് ഐക്യദാർഢ്യം: സീറോ മലബാർ സൊസൈറ്റി 'ലോയൽറ്റി പ്ലെഡ്ജ്' സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ രാജ്യത്തോടും അതിന്റെ ശക്തമായ ഭരണനേതൃത്വത്തോടുമുള്ള ആദരവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ട് സീറോ മലബാർ സൊസൈറ്റി (സിംസ്) 'ലോയൽറ്റി പ്ലെഡ്ജ്' (Loyalty Pledge) വിജയകരമായി സംഘടിപ്പിച്ചു. സൊസൈറ്റിയുടെ ഔദ്യോഗിക ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹം രാജ്യത്തോടുള്ള തങ്ങളുടെ പിന്തുണ വീണ്ടും ആവർത്തിച്ചുറപ്പിച്ചു.
ശാന്തിയും സ്ഥിരതയും സൗഹൃദ സഹവർത്തിത്വവും ഉറപ്പാക്കുന്നതിൽ ബഹ്റൈൻ ഭരണകൂടം കാണിക്കുന്ന പ്രതിബദ്ധതയെയും ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകളെയും സിംസ് ഭാരവാഹികളും കുടുംബാംഗങ്ങളും അഭിനന്ദിച്ചു. പ്രവാസികൾക്ക് സുരക്ഷിതമായി ജീവിക്കാനും തൊഴിൽ ചെയ്യാനുമുള്ള മികച്ച അന്തരീക്ഷമാണ് ബഹ്‌റൈൻ ഒരുക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.
സിംസ് കുടുംബാംഗങ്ങൾ എല്ലാവരും സജീവമായി പങ്കെടുത്ത ചടങ്ങിൽ, തങ്ങൾ അഭിമാനത്തോടെ താമസിക്കുന്ന ഈ രാജ്യത്തോടുള്ള ഉത്തരവാദിത്വബോധവും നിയമങ്ങളോടുള്ള ആദരവും പങ്കെടുത്തവർ ഒരേമനസ്സോടെ പങ്കുവെച്ചു. വരും ദിവസങ്ങളിലും രാജ്യത്തിന്റെ പുരോഗതിക്കായി തങ്ങളാലാകുന്ന പിന്തുണ നൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
xcvxv

