നടൻ ടിനി ടോമിനെതിരെ നടി അൻസിബയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു


ഷീബ വിജയൻ

തന്നെ മതതീവ്രവാദിയാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ ഇൻഫോപാർക്ക് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഈ പരാതി പിന്നീട് കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. തിങ്കളാഴ്ച കടവന്ത്ര പോലീസ് അൻസിബയുടെ മൊഴിയെടുക്കും. അൻസിബയുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷമാകും ടിനി ടോമിനെ ചോദ്യം ചെയ്യലിനായി വിളിക്കുക. അൻസിബ നൽകുന്ന രണ്ടാമത്തെ പരാതിയാണിത്. നടി ലക്ഷ്മിപ്രിയക്കെതിരെയാണ് അൻസിബ ആദ്യം പരാതി നൽകിയത്. ലക്ഷ്മിപ്രിയ നൽകിയ പരാതിയിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ഇരുത്തി വനിതാ എസ്.ഐ രേഷ്മയും നടിയും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അൻസിബയുടെ പരാതി. ഈ പരാതിയിൽ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തി ലക്ഷ്മിപ്രിയയും എസ്.ഐയും മൊഴി നൽകിയിരുന്നു. അതേസമയം അൻസിബയുടെ പരാതിയിൽ അന്വേഷണം നടത്താൻ താരസംഘടനയായ 'അമ്മ'യിൽ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

article-image

dsdfsfdsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed