താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതി തർക്കം രൂക്ഷമാകുന്നു


ശാരിക l സിനിമ

കൊച്ചി: താരസംഘടനയായ അമ്മയില്‍ അധികാര തര്‍ക്കം രൂക്ഷമാകുന്നു. ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന്‍ പ്രസിഡന്റായ ഭരണ സമിതി ഒന്നാകെ രാജി വെച്ചിരുന്നു. തൊട്ടുപിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍ വന്നു. അഡ്ഹോക്ക് കമ്മിറ്റിയുടെ യോഗം ഇന്ന് കൊച്ചിയില്‍ നടന്നിരുന്നു. ശ്വേത മേനോന്‍ അടക്കമുള്ളവര്‍ സംഘടനയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗമായ ഗണേഷ് കുമാറും ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ഇതില്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും ശ്വേത മേനോന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്വേതയുടെ ഈ പ്രതികരണം. കുറ്റാരോപിതരായ ചില സ്ഥാപിത താല്‍പര്യക്കാര്‍ അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കുറിപ്പിലുണ്ട്.

article-image

sdgdsfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed