വിജയ്സേതുപതിയുട ചിത്രത്തിൽ നിന്ന് അമല പോൾ പുറത്ത്


ചെന്നൈ: വിജയ്സേതുപതി നായകനായ ചിത്രത്തിൽനിന്ന‌് നായിക അമലപോളിനെ ഒഴിവാക്കി. സിനിമയോട് സഹകരിക്കാനുള്ള മനോഭാവം പുലർത്താത്തതിനാലാണ് അമലയെ ഒഴിവാക്കേണ്ടിവന്നതെന്നാണ് നിർമാതാവ് രത്നവേൽകുമാറിന്റെ ആരോപണം. പിന്നാലെ തനിക്കു പറയാനുള്ളത് വ്യക്തമാക്കി അമലപോൾ രംഗത്തുവന്നു. വിഎസ്പി 33യ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ മുംബൈയില്‍ എത്തിയിരിക്കുകയാണ് ഞാനിപ്പോള്‍. യാത്രയ്ക്കും താമസത്തിനും ഞാന്‍ സ്വന്തം പണമാണ് ചെലവാക്കിയത്. അതിനിടെയാണ് നിര്‍മ്മാതാവ് രത്നവേലുകുമാര്‍ എന്നെ പുറത്താക്കിയ വിവരം അറിയിച്ച് സന്ദേശം അയച്ചത്. ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ലത്രേ…

ഞാന്‍ ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞിരുന്നത്രെ.. കാരണം പറഞ്ഞാണ് എന്നെ പുറത്താക്കിയത്. പുരുഷ മേധാവിത്വത്തിന്റേയും ഇടുങ്ങിയ ചിന്തയുടേയും അഹങ്കാരത്തിന്റേയും അനന്തരഫലമാണ് ഇത്. അമല പറയുന്നു.

അമല പോളിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ആടൈയുടെ ടീസര്‍ കണ്ടതിനു ശേഷമാണ് നിര്‍മ്മാതാവ് രത്‌നവേലു കുമാര്‍ അമലയെ പുറത്താക്കാന്‍ തീരുമാനിച്ചത്. തന്റെ ചിത്രത്തിനായി വസ്ത്രങ്ങള്‍ വാങ്ങി ഒരുങ്ങേണ്ടെന്നും രത്‌നവേലു അമല പോളിന് അയച്ച കത്തില്‍ പരിഹസിച്ചു. രണ്ട് പേജ് നീളുന്ന പരാതിയാണ് അമല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  

തന്റെ ഈ പ്രതികരണത്തിലൂടെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നടി പറഞ്ഞു. വിജയ് സേതുപതിയുടെ ആരാധികയെന്ന നിലയിൽ ചിത്രത്തിൽനിന്ന‌് ഒഴിവാക്കപ്പെട്ടതിൽ ദുഃഖമുണ്ട്. ഭാവിയിൽ ഒന്നിച്ച് അഭിനയിക്കാൻ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് അമല കുറിപ്പ് അവസാനിപ്പിക്കുന്നത്.

സംഗീതജ്ഞരായ രണ്ടുപേരുടെ തീവ്രമായ പ്രണയവും പ്രണയഭംഗവും പ്രമേയമാകുന്ന സിനിമയിൽ അമല പോളിനെ മാറ്റി പകരം തെലുങ്ക്-, തമിഴ് താരം മേഘ ആകാശിനെയാണ് ഉൾപ്പെടുത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed