ജ്യോതികയുടെ രാക്ഷസി തീയേറ്ററുകളിലേക്ക്
ചെന്നൈ: ഡ്രീം വാരിയർ പിക്ച്ചർസ് നിർമ്മിച്ച നവാഗതനായ സൈ.ഗൗതംരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ജ്യോതികയുടെ പുതിയ ചിത്രം ,"രാക്ഷസി"ജൂലൈ 5 ന് പ്രദർശനത്തിനെത്തും.
ഗീതാ റാണി എന്ന നായികാ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത് .നാട്ടിൻ പുറത്തെ സർക്കാർ സ്ക്കൂളിൽ ഗീതാ റാണി ഹെഡ് മിസ്ട്രെസ്സായി എത്തുന്നത് ഈ കഥാപാത്രത്തിനായി ആറു മാസം ജ്യോതിക ആയോധന കലകൾ അഭ്യസിച്ച ശേഷമാണ് അഭിനയിക്കാൻ എത്തിയതെന്ന് സംവിധായകൻ പറയുന്നു .സർക്കാരുകൾ വിദ്യാർത്ഥി സമൂഹത്തോടും സർക്കാർ വിദ്യാലയങ്ങളോടും പുലർത്തി വരുന്ന അവഗണനകൾ , കുത്തഴിഞ്ഞ വിദ്യാഭ്യാസ നയങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ ലോബികളുടെ നുഴഞ്ഞു കയറ്റം ഇവയൊക്കെ "രാക്ഷസി"യിലെ പ്രതിപാദന വിഷയങ്ങളാണെങ്കിലും വൈകാരികമായ കഥയുടെ അകംബടിയോടെ തികച്ചും ഒരു എന്റർടൈനറായിട്ടാണ് ചിത്രത്തിന് സംവിധായകൻ ദൃശ്യസാഷാത്കാരം നൽകിയിരിക്കുന്നത് .

