മൺസൂൺ ഫുട്ബോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
രാജ്യത്ത് സ്‍പോർട്‍സ് സിനിമകൾക്ക് ആരാധകർ ഏറെയാണ്. ഒട്ടേറെ ചിത്രങ്ങളാണ് സ്‍പോർട്‍സ് ജീവചരിത്ര സിനിമകളായും സാങ്കൽപ്പിക കഥകളായും വിജയിക്കുകയും ഒരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. ഫുട്‍ബോൾ പശ്ചാത്തലമായി ഒരു പുതിയ സിനിമ വരികയാണ്. മൺസൂൺ ഫുട്‍ബോൾ എന്ന മറാത്തി സിനിമയാണ് ഫുട്‍ബോൾ പശ്ചാത്തലമായി ഒരുങ്ങുന്നത്. മിലിന്റ് ഉകേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാഗരികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചക് ദേ ഇന്ത്യ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സാഗരിക. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സ്‍പോർട്‍സ് ഷൂവും സാരിയും ധരിച്ച് ഫുട്ബോൾ മൈതാനത്ത് നിൽക്കുന്ന സാഗരികയാണ് പോസ്റ്ററിൽ ഉള്ളത്. വനിതാ ഫുട്ബോൾ ലോകകപ്പിന് ആശംസകൾ നേർന്നാണ് ഫസ്‍റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

