"മക്കന' ജൂലൈ ആദ്യവാരം തീയറ്ററുകളിലെത്തും


കൊച്ചി: ഫോർ യു ക്രിയേഷൻസിന്‍റെ ബാനറിൽ അലി കാക്കനാട് നിർമ്മിച്ച്, റഹിം ഖാദർ രചനയും സംവിധാനവും ചെയ്യുന്ന "മക്കന' ജൂലൈ ആദ്യവാരം തീയേറ്ററുകളിലെത്തും. ഇന്ത്യൻ പനോരമയിൽ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയ ചിത്രമാണിത്.ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, സജിത മഠത്തിൽ, ശാന്താകുമാരി, തെസ്നിഖാൻ, കുളപ്പുള്ളി ലീല, പ്രവീണ്‍ വിശ്വനാഥ്, സാജൻ പള്ളുരുത്തി, നസീർ സംക്രാന്തി, ചേലാമറ്റം ഖാദർ, ടി.ആർ.രാജേന്ദ്രൻ, മോഹനൻ മാണിക്യമംഗലം, ഖാലിദ് മഞ്ഞപ്പെട്ടി, മണി മായന്പിള്ളി, ബിജോയ് വർഗീസ്, സുമേഷ്, മീനാക്ഷി മധുരാഘവ്, മാലതി ടീച്ചർ, മിയ അഷറഫ് തുടങ്ങിയവർ അഭിനയിക്കുന്നു. ആബിദ് ഷാ ഛായാഗ്രാഹണവും മെന്‍റോസ് ആന്‍റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed