"ഗ്രാമവാസീസ്' ജൂൺ 28ന് റിലീസ് ചെയ്യും
തിരുവനന്തപുരം: പാർവതി സിനിമാസിന്‍റെ ബാനറിൽ എൻ.എസ് കുമാർ നിർമ്മിച്ച്, ബി.എൻ ഷജീർ ഷാ സംവിധാനം ചെയ്യുന്ന ഗ്രാമവാസീസ് ജൂണ്‍ 28ന് തീയേറ്ററുകളിൽ എത്തും. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് നിതിൻ നാരായണനാണ്. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, മിഥുൻ മോഹൻ, ഷബീർ ഷാ, വിഷ്ണു, സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം, ദീപു, ജയൻ നെട്ടയം, സാനന്ദി സനൽ തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ. രഞ്ജിത് മുരളി ഛായാഗ്രാഹണവും സുഹാസ് രാജേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

