നടി അർച്ചന കവി വെബ് സീരീസുമായി എത്തുന്നു


എറണാകുളം: മലയാളത്തിന്റെ പ്രിയ നടി അര്‍ച്ചന കവി വെബ് സീരീസുമായി എത്തുന്നു. ‘മീനവിയല്‍’ എന്ന് പേരിട്ടിരിക്കുന്ന  വെബ് സീരീസിന് തിരക്കഥ ഒരുക്കുന്നതും അര്‍ച്ചന തന്നെയാണ്. അഭിഷേക് നായരാണ് ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

എഴുത്തിനൊപ്പം പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രമായും അര്‍ച്ചന എത്തുന്നുണ്ട്. ഉടന്‍ തന്നെ പരമ്പര യൂ ട്യൂബിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. അബീഷ് മാത്യുവും ഈസ്റ്റേണും ചേര്‍ന്നാണ് മീനവിയല്‍ നിര്‍മ്മിക്കുന്നത്. സച്ചിന്‍ വാര്യരാണ് സംഗീത സംവിധായകന്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed