ആഷിക് അബുവിന്റെ ചിത്രത്തിൽ ഗന്ധർവ്വനായി സൗബിൻ


 

കൊച്ചി  വൈറസ്സിന് ശേഷം  ആഷിക് അബു സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി പുതിയ ചിത്രമൊരുക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗന്ധര്‍വനായാണ് സൗബിന്‍ സിനിമയിലെത്തുന്നത്. ഉണ്ണി ആര്‍ കഥയും തിരക്കഥയും എഴുതുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും.

ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പ്രണയമുണ്ടെങ്കിലും പ്രണയിക്കാന്‍ മാത്രമറിയുന്ന സാധാരണ ഗന്ധര്‍വന്റെ കഥയല്ല ചിത്രം. പച്ചയായ മനുഷ്യനുമായി അടുത്തു നില്‍ക്കുന്ന ഒരാളാണ് ഈ ഗന്ധര്‍വന്‍. ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല. സിനിമയുടെ പേര് സംബന്ധിച്ചും തീരുമാനമായില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed