ദീപിക പദ്കോൺ നിർമ്മാതാവാകുന്നു
ബോളിവുഡ് നടി ദീപിക പദ്കോൺ നിർമ്മാതാവാകുന്നു. കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കാനൊരുങ്ങുന്ന നിർമ്മാണക്കന്പനിയെ കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും. താരസുന്ദരികളായ അനുഷ്ക ശർമ്മ, പ്രിയങ്ക ചോപ്ര തുടങ്ങിയവർ നേരത്തെ നിർമ്മാണ രംഗത്തുണ്ട്. ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് ദീപിക.
