കൽപ്പറ്റ ടൗൺ നവീകരണത്തിന് 20 കോടിയുടെ പദ്ധതി
കൽപ്പറ്റ: കൽപ്പറ്റ ടൗൺ നവീകരണ ത്തിന് 20 കോടിയുടെ പദ്ധതി. ആദ്യ ഘട്ടമായി നവീകരണപദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിന് വേണ്ടി ഊ
രാളുങ്കൽ ലേബർ കോൺടാക്റ്റ് സൊസൈറ്റിയുടെ വിദഗ്ധ സംഘം കൽപറ്റ ടൗണിൽ പരിശോധന നടത്തി.
ഡ്രെയിനേജ്, ഫുട്പാത്ത് നവീകര ണം, കൈവരി, സ്ട്രീറ്റ് ലൈറ്റുകൾ, പ്ര ത്യേക ട്രാഫിക് ജംഗ്ഷനുകൾ, ഓട്ടോമറ്റിക് ട്രാഫിക് സിഗ്നലുകൾ, പ്രധാ
നപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ വൈഫൈ ബസ് സ്റ്റോപ്പുകൾ, ട്രാഫിക് പരിഷ്ക്കരണം, നഗരസൗന്ദര്യവൽകരണം, ലിങ്ക് റോഡുകളുടെ വിപുലീകരണം എന്നിവയാണ് ടൗൺ നവീകരണത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന ഡി.പി.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തിലധികമായി കൽപ്പറ്റ ടൗണിന്റെ വികസന പ്രവർത്തനങ്ങളാകെ മുരടിച്ചുനിൽക്കുകയായിരുന്നു. ഇതിന് മാറ്റംവരുത്തുക എന്ന ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
ടൗണിലെ ഡ്രൈേനജ് സംവിധാനമാകെ തകരാറിലാണെന്ന് വ്യാപകമായ പരാതിയാണുള്ളത്. പലയിടത്തും ഡൈയിനേജിന്റെ സ്ലാബുകൾ തകർന്നു. ഒട്ടേ
റെ സ്ഥലത്ത് മഴ പെയ്താൽ ബ്ലോക്കാവുകയും വെള്ളം റോഡിലേക്കൊഴുകുകയും ചെയ്യും. നഗരത്തിലെ തെരുവ്വിളക്കുകൾ പലതും കത്താതായതോടെ
രാത്രികാലങ്ങളിൽ യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നഗരത്തിൽ നിന്ന് ബൈപ്പാസിലേക്കും മറ്റും പോകുന്ന ലിങ്ക് റോഡുകളും കൂടുതൽ വിപു
ലപ്പെടുത്താനും നഗരത്തിന് കൂടുതൽ സൗന്ദര്യാത്മകത കൈവരുത്താനും ലക്ഷ്യമിട്ടാണ് നഗര സഭ നവീകരണത്തിലേക്ക് നീങ്ങുന്നത്.
നഗരസഭയുടെ രണ്ട്കോടി രൂപ ചെലവഴിച്ച് പ്രാഥമികപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എത്രയും പെട്ടെന്ന് ഇതിനുള്ള ടെണ്ടർ വിളിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ജില്ലാ അസി. ടൗൺ നവീകരണത്തിന് മുന്നോടിയായി നഗരസഭയിൽ ചേർന്ന പ്രാഥമിക യോഗത്തിൽ സി കെ ശശീന്ദ്രൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, വൈസ് ചെയർമാൻ ആർ രാധാകൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ജോസ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
