ദിലീപ് സിനിമയിൽ നിന്നും വിട്ടു നിൽക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ദിലീപ് അഭിനയ രംഗത്തുനിന്നും മാറി നിൽക്കുമെന്ന് സൂചന. കമ്മാര സംഭവം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കനിൽ ജോയിൻ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വാർത്തകൾ. കേസിന്റെ വിചാരണ നടപടികൾ ഈ മാസം പതിനാലിന് തുടങ്ങും. അതുകൊണ്ട് തന്നെ സിനിമാ അഭിനയം പ്രതിസന്ധിയുണ്ടാക്കും. ഡിങ്കന്റെ ഷൂട്ടിംഗ് ദുബൈയിലും നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് വിട്ടുനിൽക്കാൻ കോടതിയെ സമീപിക്കണം. കോടതി അനുവദിക്കാത്ത സാഹചര്യം വിചാരണയെ പോലും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് തൽകാലത്തേക്ക് ദിലീപ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.

