അമിതാഭ് ബച്ചനും ദിൽജിത് ദൊസാഞ്ചിനും ബോംബ് ഭീഷണി: മുംബൈയിൽ സുരക്ഷ ശക്തമാക്കി


ശാരിക

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത സംഭവത്തിന് പിന്നാലെ നടൻ അമിതാഭ് ബച്ചൻ, ഗായകൻ ദിൽജിത് ദൊസാഞ്ച്, മുംബൈ മേയർ റിതു താവ്‌ഡെ എന്നിവർക്ക് ബോംബ് ഭീഷണി ലഭിച്ചു. ഇതേത്തുടർന്ന് അമിതാഭ് ബച്ചന്റെ ജൽസ എന്ന വസതി, ദിൽജിത് ദൊസാഞ്ചിന്റെ സംഗീത നിശ നടക്കുന്ന വേദി, മുംബൈ മേയറുടെ ഓഫീസ് എന്നിവിടങ്ങളിൽ മുംബൈ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. മേയർ റിതു താവ്‌ഡെയ്ക്കും ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡിക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ബൃഹന്മുംബൈ കോർപ്പറേഷൻ ആസ്ഥാനത്ത് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

ഈ മാസം 31ന് ഒരു സ്കൂളിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടാകുമെന്നും, ഈ മാസം 31നും നവംബർ 27നും ഇടയിൽ അമിതാഭ് ബച്ചന്റെ വസതി ആക്രമിക്കുമെന്നും ഖാലിസ്ഥാൻ വാദികളുടെ പേരിലാണ് സന്ദേശം വന്നത്. കൂടാതെ, കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു.

നേരത്തെ നടന്ന ആക്രമണത്തിൽ സൽമാൻ ഖാൻ ആയിരുന്നു പ്രധാന ലക്ഷധ്യമെന്നും അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരും പ്രതികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പുതിയ ഭീഷണികൾ കൂടി വന്നതോടെ സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിച്ചിട്ടുണ്ട്.

article-image

sdasdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed