ടൈഗർ ഷ്രോഫിന്റെ വാഹനത്തിന് നേരെ വെടിവെപ്പ്: ഗൂഢാലോചന നടത്തിയ 22കാരനായ എഞ്ചിനീയർ ഇൻഡോറിൽ പിടിയിൽ


ശാരിക

ഇൻഡോർ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ വാഹനത്തിന് നേരെ മുംബൈ ജൂഹുവിൽ വെച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണം ആസൂത്രണം ചെയ്യുകയും ഷൂട്ടർമാർക്ക് തോക്ക് എത്തിച്ചുനൽകുകയും ചെയ്ത 22-കാരനായ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരൻ പ്രാഞ്ചൽ ഠാക്‌റാലിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിദേശത്ത് ഒളിവിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് സംഘത്തിലെ പ്രമുഖനായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് പ്രാഞ്ചൽ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി.

പാനിപ്പത്തിൽ ഒരു വ്യാപാരിയെ ആക്രമിച്ച കേസിൽ ജയിലിലായിരുന്ന പ്രാഞ്ചൽ മാർച്ച് മാസത്തിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. പുറത്തിറങ്ങിയ ഉടൻ അനിൽ പണ്ഡിറ്റുമായി ചേർന്ന് ടൈഗർ ഷ്രോഫിനെതിരെയുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണ് ഇരുവരും ആശയവിനിമയം നടത്തിയത്. പ്രാഞ്ചലിന്റെ ഫോൺ സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിലൂടെ അനിൽ പണ്ഡിറ്റിന്റെ അന്താരാഷ്ട്ര ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലീസിന്റെ നിഗമനം.

ഒക്ടോബർ 18-ന് വൈകുന്നേരം ജൂഹുവിലെ പുഷ്പ നാർസി പാർക്കിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ കോട്ടയിൽ വെച്ച് ആക്രമണം നടത്തിയ മൂന്ന് ഷൂട്ടർമാരെ പൊലീസ് പിടികൂടിയിരുന്നു. കനത്ത സുരക്ഷ കാരണം മറ്റൊരാളെ ലക്ഷ്യമിട്ടത് മാറ്റിയാണ് ഷൂട്ടർമാർ ടൈഗർ ഷ്രോഫിന് നേരെ തിരിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രധാന പ്രതി പ്രാഞ്ചൽ ഠാക്‌റാലിനെ ഒക്ടോബർ 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

article-image

േ്ി്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed