സിനിമാ പുരസ്കാരവേദികളിൽ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാർക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് വരുൺ ധവാൻ
ശാരിക
മുംബൈ: സിനിമാ പുരസ്കാരവേദികളിൽ സിനിമകളെക്കുറിച്ചും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാരെക്കുറിച്ചും സംസാരിക്കുന്നതിന് പകരം മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് തുറന്നടിച്ച് ബോളിവുഡ് നടൻ വരുൺ ധവാൻ. 2027-ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐ.ഐ.എഫ്.എ) അവാർഡ്‌സ് അവതാരകനായി ചുമതലയേറ്റ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരത്തിന്റെ വിമർശനം. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സൽമാൻ ഖാൻ, കരീന കപൂർ, രശ്മിക മന്ദാന തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.
താനൊരു ടെക്നീഷ്യന്റെ മകനാണെന്നും, മുൻകാലങ്ങളിൽ സിനിമയിൽ ടെക്നീഷ്യൻമാർക്ക് ലഭിച്ചിരുന്ന ആദരവും പ്രാധാന്യവും ഇന്ന് പലപ്പോഴും നഷ്ടപ്പെടുന്നുണ്ടെന്നും വരുൺ വ്യക്തമാക്കി. എന്നാൽ വേദിയിലുണ്ടായിരുന്ന സൂപ്പർതാരം സൽമാൻ ഖാൻ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും, കാലത്തിനനുസരിച്ച് സിനിമാമേഖലയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. തുടർന്ന് സൽമാന്റെ അഭിപ്രായത്തോടൊപ്പം നിന്ന വരുൺ, ഇത്തവണത്തെ ഐ.ഐ.എഫ്.എ വേദിയിൽ ടെക്നീഷ്യൻമാർക്ക് അർഹമായ ആദരവും അംഗീകാരവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. 2027 ജനുവരി 22, 23 തീയതികളിലാണ് ഐ.ഐ.എഫ്.എ പുരസ്കാരച്ചടങ്ങുകൾ നടക്കുന്നത്.
sdfdsf

