ലോ­കത്തെ­വി­ടേ­യും നാ­ശം വി­തക്കാൻ ശേ­ഷി­യു­ള്ള ആണവാ­യു­ധങ്ങളു­ണ്ടെ­ന്ന് റഷ്യ


മോസ്‌ക്കോ : നാറ്റോയുടെയും അമേരിക്കയുടെയും പ്രതിരോധ സംവിധാനങ്ങളെ മറികടന്നു ലോകത്ത് എവിടെയും ചെന്നെത്താൻ ശേഷിയുള്ള ആണവ മിസൈലുകളും മറ്റ് നൂതന ആയുധങ്ങളും റഷ്യ വികസിപ്പിച്ചെന്നു പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. അവയെ പ്രതിരോധിക്കാൻ ഒരു സംവിധാനവും ഇന്ന് ലോകത്തില്ലെന്നും പുടിൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി റഷ്യൻ പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ രണ്ട് മണിക്കൂർ ദീർഘിച്ച വാർഷിക പ്രസംഗത്തിലായിരുന്നു പുടിന്റെ വെല്ലുവിളി. 

ലോകത്തെ അക്ഷരാർ‍ത്ഥത്തിൽ‍ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ‍ പുടിന്റെ പ്രഭാഷണം. റഷ്യക്കോ സഖ്യകക്ഷികൾ‍ക്കോ എതിരായ ഏതൊരാക്രമണവും യുദ്ധപ്രഖ്യാപനമായി കണ്ട് തിരിച്ചടിക്കുമെന്നാണ് ഭീഷണി. ലോകത്തെവിടെയും നാശം വിതക്കാൻ ശേഷിയുള്ള അണുവായുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഇവ ചെറുക്കാൻ ഒരു സംവിധാനവും വികസിപ്പിക്കാൻ ഒരു ശക്തിക്കും ആയിട്ടില്ലെന്നും പുടിൻ പറഞ്ഞു. റഷ്യ പുതുതായി വികസിപ്പിച്ച ആയുധങ്ങളുടെ അപൂർവ വീഡിയോകൾ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചായിരുന്നു പുടിന്റെ പ്രഭാഷണം. ക്രൂയിസ് മിസൈലുകളുടെ അറ്റത്ത് ഘടിപ്പിക്കാവുന്ന ചെറിയ ആണവായുധം, ഭൂഖണ്ധാന്തര ബാലിസ്റ്റിക് മിസൈൽ, ജലാന്തര ആണവ ഡ്രോണുകൾ, സൂപ്പർസോണിക്, ലേസർ ആയുധങ്ങൾ തുടങ്ങിയവ പ്രദർ‍ശിപ്പിച്ച റഷ്യൻ പ്രസിഡണ്ട് ഇത്തരം ആയുധങ്ങൾ ലോകത്തെ ഏതു വൻശക്തി രാഷ്ട്രത്തേയും നിലക്കുനിർത്താൻ ശേഷിയുള്ളതാണെന്നും അവകാശപ്പെട്ടു. 

അമേരിക്കൻ നിർ‍മിത മിസൈൽ‍ പ്രതിരോധ സംവിധാനത്തിനും ഇവയെ പ്രതിരോധിക്കാനാവില്ലെന്ന് റഷ്യൻ പാർലമെന്റ് അംഗങ്ങളെയും മുതിർന്ന നേതാക്കളെയും സാക്ഷിനിർത്തി പുടിൻ പറഞ്ഞു. അതിനിടെ പുടിന്റെ നടപടിക്കെതിരെ രൂക്ഷ വിമർ‍ശവുമായി അമേരിക്ക രംഗത്തുവന്നു. റഷ്യയുടേത് ലോകത്തിനെതിരായ വെല്ലുവിളിയും കരാർ‍ ലംഘനവുമാണെന്ന് അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർ‍ട്ട്മെന്റ് വക്താവ് സാറാ സാന്റേഴ്സ് ആരോപിച്ചു.

റഷ്യയിലെ ജീവിതനിലവാരം ഉയർത്തുമെന്നും ആരോഗ്യരംഗത്തും അടിസ്ഥാവികസന രംഗത്തും കൂടുതൽ തുക ചെല
വഴിക്കുമെന്നും ഈ മാസം പതിനെട്ടിനു ന
ടക്കുന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പുടിൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed