നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

പ്രശസ്ത ചലച്ചിത്രതാരവും നർത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുൺ കുമാർ മണികണ്ഠനാണ് വരൻ. എഞ്ചിനീയറായ അരുൺ നാല് വർഷമായി ഹൂസ്റ്റണിലാണ് താമസം. ഇന്നലെ രാവിലെ അമേരിക്ക
യിലെ ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ക്ഷേത്ര മേൽശാന്തി ശ്രീകക്കാട്ടുമന ശശീധരന്റെ കാർമ്മികത്വത്തിൽ നടന്ന വിവാഹച്ച
ടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 2002ൽ അമേരിക്കൻ മലയാളിയായ ഡോ. സുധീർ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റിൽ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഹൂസ്റ്റണിൽ ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണിപ്പോൾ താരം.