പ്ലസ് ടു വിദ്യാഭ്യാസമുള്ള മലയാളി യുവാവിന് അമേരിക്കൻ പേറ്റന്റ്

തൃശൂർ : പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മലയാളിയുവാവിന് വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതിക വിദ്യയ്ക്ക് യുഎസ്സിൽ നിന്ന് പേറ്റന്റ്. അയ്യന്തോൾ സിവിൽ ലെയിൻ പുലിക്കോട്ടിൽ ചിമ്മൻ വീട്ടിൽ ഗെബിൻ മാക്സിയാണ് (22) ഫ്യുവൽ, ഇലക്ട്രിക് എഞ്ചിനുകൾ പ്രത്യേകരീതിയിൽ കൂട്ടിച്ചേർത്ത് മൈലേജ് കൂട്ടാൻയു.എസിൽ ഗവേഷണം നടത്തുന്നത്. ഗോളടാക്സി ശൃംഖലയായ ഊബറിന് പണമിറക്കിയവരിലൊരാളായ ഡേവിഡ് കോഹന്റെ ടെക്സ്റ്റാർസ്കന്പനി ഗെബിന്റെ ഗവേഷണത്തിന് ഫണ്ട് നൽകിയിട്ടുണ്ട്.
ഗെബിൻ ചെന്നൈ വെറ്റ്സ് വിദ്യാശ്രം സ്കൂളിൽപത്താം ക്ലാസിൽ പഠിക്കുന്പോഴാണ് ഇന്റഗ്രേറ്റ് ലീനിയർ പാരലൽ ഹൈബ്രിഡ് എഞ്ചിൻ എന്ന ആശയം തോന്നുകയും പിന്നീടു യുഎസ്സിലെ കോളറാഡോയിലെ ബോൾഡറിൽ നടക്കുന്ന സ്റ്റാർട്ടപ് കോൺഫറൻസിൽ വെച്ച് ഡേവിഡ് കോഹനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. കംപ്യൂട്ടർ സയന്റിസ്റ്റ് ജോൺ ബോൾമാനുമായി ചേർന്നു മാഗ്ലെവ് മോട്ടോഴ്സ് രൂപീകരിച്ചു ഗവേഷണം തുടർന്നു. രണ്ട് വർഷം കൊണ്ടു സാങ്കേതിക വിദ്യയ്ക്ക് പൂർണരൂപം നൽകിയതോടെയാണ് പേറ്റന്റ് ലഭിക്കുന്നത്. മൈലേജ് 20 മുതൽ 50% വരെ കൂടുന്ന ഈ സാങ്കേതികവിദ്യയിൽ വാഹന എഞ്ചിൻ പുറംതള്ളുന്ന പുക 60% കുറയുമെന്നതും പ്രത്യേകതയാണ്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഹിന്ദുസ്ഥാൻ യൂണിലീവർ മുൻ മാനേജർ മാക്സി മാത്യുവിന്റെയും ആലിസിന്റെയും മകനാണു ഗെബിൻ.