തരേസ മേക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കം

ലണ്ടൻ : തരേസ മേക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കം. യൂറോപ്യൻ യൂണിയന്‍റെ താരിഫ് രഹിത കസ്റ്റംസ് യൂണിയനിൽ ബ്രിട്ടനെ നിലനിർത്താൻ പ്രധാനമന്ത്രി തെരേസാ മേ ശ്രമിച്ചാൽ അവരെ അധികാരത്തിൽ നിന്നു പുറത്താക്കണമെന്ന് ഏതാനും ബ്രെക്സിറ്റ് അനൂകൂല എം.പിമാർ അഭിപ്രായപ്പെട്ടു. ഇയു കസ്റ്റംസ് യൂണിയനിൽ നിന്നു ബ്രിട്ടനെ പൂർണമായി വേർപെടുത്താൻ മേ തയാറാവാത്തപക്ഷം അവർക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് എം.പിമാരുടെ നീക്കമെന്ന് ബ്രിട്ടൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രെക്സിറ്റ് വിഷയത്തിൽ ക്യാബിനറ്റിൽ ഭിന്നതയും അവ്യക്തതയുമുണ്ടെന്ന് മുതിർന്ന കൺസർവേറ്റീവ് എം.പി ബർനാർഡ് ജെൻകിൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഒരു കാര്യം പറയുന്പോൾ ചാൻസലർ വ്യത്യസ്ത അഭിപ്രായം പറഞ്ഞാൽ ഉദ്യോഗസ്ഥർ എന്തു ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിമാരെ യോജിപ്പിച്ചു നിർത്താൻ ലക്ഷ്യമിട്ട് ഈയാഴ്ച ക്യാബിനറ്റിന്‍റെ രണ്ടു ബ്രെക്സിറ്റ് സബ് കമ്മിറ്റികൾ ചേരാനും നിശ്ചയിച്ചിട്ടുണ്ട്.