കോൺഗ്രസ് നേതാവ് നൗഷാദ് ബ്ലാത്തൂറിന് ഒ.ഐ.സി.സി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി
പ്രദീപ് പുറവങ്കര
മനാമ: ഒ.ഐ.സി.സി ബഹ്റൈൻ നാഷണൽ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂറിന് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മനാമ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഒ.ഐ.സി.സി ബഹ്റൈൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നിജിൽ രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷനീദ് ആലക്കാട്ട് സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് തോക്കുംതോട്, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ നൗഷാദ് ബ്ലാത്തൂറിന് ജില്ലാ വൈസ് പ്രസിഡന്റ് സനീഷ് ഉപഹാരം നൽകി ആദരിച്ചു. ട്രഷറർ കിഷോർ ചെമ്പിലോട്ട് നന്ദി രേഖപ്പെടുത്തി.
േ്ിേി

