ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രീയ സൗകര്യത്തിനാകരുത് എന്ന് നടൻ ചന്തു സലിംകുമാർ
ഷീബ വിജയൻ
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ തന്റെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി നടൻ ചന്തു സലിംകുമാർ രംഗത്തെത്തി. പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണെന്നും അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായിരിക്കണം നിലകൊള്ളേണ്ടതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭാവി തലമുറ ചരിത്രം പഠിക്കുമ്പോൾ ഭരണകക്ഷിയുമായുള്ള അടുപ്പമാണ് പുരസ്കാരങ്ങളെ സ്വാധീനിച്ചതെന്ന് വിലയിരുത്തിയാൽ അത് കലയോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ 'മഞ്ഞുമ്മൽ ബോയ്സ്', 'കിഷ്കിന്ധാ കാണ്ഡം' തുടങ്ങിയ മികച്ച ചിത്രങ്ങൾ പൂർണ്ണമായി അവഗണിക്കപ്പെട്ടതിനെതിരെ സിനിമാപ്രേമികൾക്കിടയിൽ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നടന്റെ ഈ പ്രതികരണം.
sdsdsdfsds

