ശ്രീകൃഷ്ണ ജയന്തി ആശംസയിൽ 'സങ്കൽപ്പം' പ്രയോഗം: പിണറായി വിജയന് സോഷ്യൽ മീഡിയയിൽ വിമർശനവും ട്രോളുകളും
ഷീബ വിജയൻ
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും നിറയുന്നു. പോസ്റ്റിൽ ഉപയോഗിച്ച 'ശ്രീകൃഷ്ണ സങ്കൽപ്പം' എന്ന പ്രയോഗത്തെ വിമർശിച്ചും, തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ മാറ്റമാണെന്ന് പരിഹസിച്ചുമാണ് പ്രധാനമായും കമന്റുകൾ വരുന്നത്.
മുൻപ് വിശ്വാസ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകളെയും സർക്കാരിന്റെ വീഴ്ചകളെയും ഓർമ്മിപ്പിച്ചുകൊണ്ട്, ആദ്യമേ ഈ നിലപാട് ഉണ്ടായിരുന്നെങ്കിൽ മൂന്നാം പിണറായി സർക്കാർ നിലനിൽക്കുമായിരുന്നുവെന്ന് പലരും കുറിച്ചു. കൂടാതെ, 'സങ്കൽപ്പം' എന്ന് വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വരാനിരിക്കുന്ന പെരുന്നാൾ ആശംസകളിലും സമാന പ്രയോഗം പ്രതീക്ഷിക്കാമോ എന്നും ചിലർ ചോദിക്കുന്നുണ്ട്.
bcxvxcbvvb

