മാലിന്യക്കൂമ്പാരമായ അജ്നാർ നദിയെ വീണ്ടെടുത്ത് 20കാരൻ: സോഷ്യൽ മീഡിയയിൽ കയ്യടി നേടി ബിട്ടു തബാഹി
ഷീബ വിജയൻ
മധ്യപ്രദേശ് സ്വദേശിയായ 20കാരൻ ബിട്ടു തബാഹി സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് രണ്ടുമാസം കൊണ്ട് മാലിന്യം നിറഞ്ഞ അജ്നാർ നദി ശുചീകരിച്ചത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഔദ്യോഗിക സഹായമില്ലാതെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് നദിയുടെ രൂപം മാറ്റിയ ചിത്രങ്ങൾ ബിട്ടു പങ്കുവെച്ചതോടെ നിരവധി പേർ അഭിനന്ദനവുമായെത്തി.
എന്നാൽ നദികളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ് ഒരാൾക്ക് സ്വന്തം നിലയിൽ ഇത് ഏറ്റെടുക്കേണ്ടി വന്നതെന്ന് വിമർശനവും ഉയർന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനാണ് ബിട്ടു ഇത് ചെയ്തതെന്ന് ചിലർ ആരോപിച്ചെങ്കിലും യഥാർത്ഥ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുണ്ടെന്ന് ബിട്ടു മറുപടി നൽകി.
aedfsdfsdfdf

