സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോലീസ് സ്റ്റേഷൻ വളഞ്ഞ് സിജെപി
ഷീബ വിജയൻ
ജന്തർ മന്തറിലെ സമരത്തിനിടെ ദളിത് ആക്ടിവിസ്റ്റ് നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിനെ ക്രൂരമായി മർദ്ദിച്ച് തലയോട്ടി തകർത്തുവെന്നും ബിജെപി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്നും പൊഡ്കാസ്റ്റിലൂടെ അവകാശപ്പെട്ട ഹിന്ദുത്വ ഇൻഫ്ലുവെൻസർ സ്വതന്ത്ര ഭരദ്വാജിനെതിരെ ഡൽഹിയിൽ വൻ പ്രതിഷേധം ഉയരുന്നു. സ്വയം കുറ്റസമ്മതം നടത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന ഡൽഹി പോലീസിന്റെ നടപടിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ വളഞ്ഞു.
ഐസ, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡൽഹി പോലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന് സിജെപി ആരോപിക്കുമ്പോൾ, താൻ ആത്മരക്ഷാർത്ഥമാണ് ഇടപെട്ടതെന്നും പരാമർശങ്ങൾ പരിഹാസരൂപേണ പറഞ്ഞതാണെന്നുമുള്ള പുതിയ ന്യായീകരണവുമായി സ്വതന്ത്ര ഭരദ്വാജും രംഗത്തെത്തി.
gbgffgdg

