ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം; കെഎസ്ആർടിസി 500 സ്പെഷ്യൽ സർവീസുകൾ നടത്തും


ഷീബ വിജയൻ

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു തുടങ്ങിയവർ പങ്കെടുക്കും. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ദീപം പകർന്ന് ആനക്കൊട്ടിലിൽ നിലവിളക്ക് തെളിയിക്കുന്നതോടെ 56 ദിവസം നീളുന്ന വള്ളസദ്യയ്ക്ക് തുടക്കമാകും. ആദ്യദിനത്തിൽ പത്ത് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. സെപ്റ്റംബർ 16 വരെ നീളുന്ന സദ്യയ്ക്കായി ഇതിനകം റെക്കോർഡ് ബുക്കിംഗാണ് ലഭിച്ചിട്ടുള്ളത്. വഴിപാടുകാർക്ക് പുറമെ പൊതുജനങ്ങൾക്കും പാസുകൾ വഴി പങ്കെടുക്കാം. ഭക്തരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. വിവിധ ഡിപ്പോകളിൽ നിന്ന് 500 സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

article-image

dsdfsfdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed