കെപിസിസിയിൽ ആഭ്യന്തര കലഹം രൂക്ഷം; വക്താക്കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി
ഷീബ വിജയൻ
പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായ സാഹചര്യത്തിൽ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം മുന്നോട്ട് വന്നു. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ പാടില്ലെന്നും വിയോജിപ്പുകൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗികമായി നിർദ്ദേശിച്ചു. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്‌യു രംഗത്തുവന്നതും എന്നാൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനെ തള്ളിയതുമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കെപിസിസി വക്താവ് ജിന്റോ ജോൺ, അനൂപ് വി.ആർ എന്നിവരെ പാനലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സതീശൻ അനുകൂലികൾ പരാതി നൽകിയിട്ടുണ്ട്. അതിനിടെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കാൻ കെഎസ്‌യു പ്രവർത്തകർക്ക് പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിർദ്ദേശം നൽകി.
ccscdcx

