വി.വി. രാജേഷിനെ മുഖ്യമന്ത്രി വിളിച്ചതല്ല, അദ്ദേഹം ഇങ്ങോട്ട് വിളിച്ചതാണ്; വിശദീകരണവുമായി സി.എം.ഒ
ഷീബ വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വി.വി. രാജേഷ് മുഖ്യമന്ത്രിയെ ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും ആ ഘട്ടത്തിലാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചതെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ രാജേഷ് അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. തുടർന്ന് പി.എ ബന്ധിപ്പിച്ചപ്പോഴാണ് താൻ മേയറാകാൻ പോവുകയാണെന്നും തിരഞ്ഞെടുപ്പിന് ശേഷം നേരിട്ട് വന്ന് കാണാമെന്നും രാജേഷ് അറിയിച്ചത്. ഇതിനോട് 'ആവട്ടെ, അഭിനന്ദനങ്ങൾ' എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രി മുൻകൈ എടുത്ത് വിളിച്ച് ആശംസകൾ നേർന്നു എന്ന രീതിയിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഓഫീസ് കൂട്ടിച്ചേർത്തു.
adseqwdwq
