എമിറേറ്റിലെ പള്ളികളിലെ ഇമാം, മുഅദ്ദിൻ എന്നിവരെ സർക്കാർ ജീവനക്കാരായി പരിഗണിക്കും


ശാരിക / ഷാർജ

എമിറേറ്റിലെ പള്ളികളിൽ സേവനം ചെയ്യുന്ന ഇമാമുമാരെയും മുഅദ്ദിന്മാരെയും ഔദ്യോഗികമായി സർക്കാർ ജീവനക്കാരായി പരിഗണിക്കാൻ ഷാർജ ഭരണകൂടം തീരുമാനിച്ചു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഷാർജ സർക്കാരിന്റെ ജനറൽ സ്റ്റാഫ് വിഭാഗത്തിന്റെ ഭാഗമാകുന്നതോടെ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന എല്ലാവിധ പദവികളും ആനുകൂല്യങ്ങളും ഇനി മുതൽ ഇവർക്കും ലഭ്യമാകും.

ഈ പുതിയ പരിഷ്കാരത്തിലൂടെ കൃത്യമായ സ്ഥാനക്കയറ്റം, ആരോഗ്യ ഇൻഷുറൻസ് എന്നിവയ്‌ക്കൊപ്പം ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് പ്രതിമാസം 3000 ദിർഹത്തിന്റെ പ്രത്യേക അലവൻസും ഇവർക്ക് അനുവദിക്കും. കൂടാതെ, അനുവദിക്കപ്പെട്ട അവധി ദിനങ്ങൾ ഉപയോഗിക്കാത്ത പക്ഷം ഇസ്‌ലാമിക കാര്യവകുപ്പിന്റെ സഹകരണത്തോടെ ആ അവധി പണമായി മാറ്റിയെടുക്കാനുള്ള സൗകര്യവും പുതിയ നിർദ്ദേശത്തിലുണ്ട്. പള്ളികളിൽ സേവനം അനുഷ്ഠിക്കുന്നവരുടെ മഹത്തായ പങ്കിനെ അംഗീകരിക്കുകയും അവരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

article-image

sdfsdf

You might also like

  • Straight Forward

Most Viewed