'ചുണയുണ്ടെങ്കിൽ തെളിവ് ഹാജരാക്ക്'; വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി


ഷീബ വിജയ൯

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ തെളിവ് ഹാജരാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വർണ്ണക്കൊള്ളയിൽ തനിക്ക് പങ്കുണ്ടെന്ന വി.ഡി. സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ താൻ നൽകിയ മാനനഷ്ട ഹർജിയിൽ നേരിൻ്റെ ഒരംശം പോലുമില്ലാത്ത രാഷ്ട്രീയക്കാരനാണ് സതീശനെന്ന് തെളിഞ്ഞതായി കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.

സതീശൻ്റെ കയ്യിൽ തെളിവുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കണമെന്നും ജനങ്ങൾ സത്യം കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദ്വാരപാലക ശില്പം മറിച്ചുവിറ്റതിൽ കടകംപള്ളി ഇടനിലക്കാരനാണെന്ന ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും ആവശ്യമായ തെളിവുകൾ ഹാജരാക്കുമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. ദേവസ്വം മന്ത്രിയുടെ അറിവില്ലാതെ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

xasassaas

You might also like

  • Straight Forward

Most Viewed