തമിഴ് നടൻ വിശാൽ വിവാഹിതനാവുന്നു


ശാരിക

ചെന്നൈ: തമിഴ് നടൻ വിശാൽ വിവാഹിതനാവുന്നു. നടി സായ് ധൻസികയാണ് വധു. സായ് ധൻസിക തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. നടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ യോഗി ഡായുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്നു മാസം കഴിഞ്ഞ് ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്.

15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് വിവാഹം. അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് വിശാൽ സൂചിപ്പിച്ചിരുന്നു. എന്നാൽ വധുവിനെ കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവച്ചിരുന്നില്ല. 35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക.

ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യിൽ ഒരു നായികയായി ധൻസിക മലയാളത്തിൽ എത്തിയിരുന്നു. വിശാലിന്‍റെ കൂടെ നടി ഇതുവരെ അഭിനയിച്ചിട്ടില്ല. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്‍റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്‍റെ വിവാഹവും നടക്കൂ എന്നാണ് നേരത്തേ വിവാഹത്തേക്കുറിച്ച് ചോദിച്ചാൽ വിശാൽ പറഞ്ഞിരുന്ന ഉത്തരം.

ഈ കെട്ടിടം ഓഗസ്റ്റ് 15നകം പൂർത്തിയാക്കാൻ വിശാൽ പോരാടുകയാണെന്നായിരുന്നു വിവാഹക്കാര്യം അറിയിച്ച ശേഷം ധൻസിക പറഞ്ഞത്. പ്രശസ്ത നടിയും, സീനിയർ നടൻ ശരത്കുമാറിന്‍റെ മകളുമായ വരലക്ഷ്മിയുമായി വളരെ വർഷങ്ങൾ നീണ്ട പ്രണയത്തിലായിരുന്നു വിശാൽ. എന്നാൽ ചില കാരണങ്ങളാൽ ആ പ്രണയം വിവാഹത്തിൽ എത്തിയില്ല. 2019ൽ ഹൈദരാബാദ് സ്വദേശിയായ അനിഷയുമായി നടന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ ബന്ധം വിവാഹത്തിലെത്തിയില്ല.

article-image

dsfs

You might also like

Most Viewed