മോഷണക്കുറ്റം ആരോപിക്കപ്പെട്ട ദളിത് യുവതിയെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇടപെട്ട് വനിതാ കമ്മീഷൻ


ശാരിക

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിയെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിൽ പോലീസിനോട് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി റിപ്പോർട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

സ്വർണ്ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ യുവതിയെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്. മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ്‌ സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ്‌ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂർക്കട പോലീസ്‌ ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ്.

യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ്‌ ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്‌. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല. രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും ആരോപിച്ചിരുന്നു.

എന്നാൽ, ആ വീട്ടിൽനിന്നുതന്നെ നഷ്ടപ്പെട്ടെന്നു കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥതന്നെ പിറ്റേന്ന്‌ പോലീസ്‌ സ്റ്റേഷനിൽ എത്തി മാല കിട്ടിയെന്നറിയിച്ചു. ഇതേത്തുടർന്നാണ്‌ ബിന്ദുവിനെ കുറ്റവിമുക്തയാക്കാൻ പോലീസ്‌ തയാറായത്‌.

article-image

dfsf

You might also like

Most Viewed