യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവം; മുഖ്യ പൈലറ്റിന് സസ്പെൻഷൻ ഉൾപ്പെടെ എയർ ഇന്ത്യക്ക് 30 ലക്ഷം പിഴയും

സഹയാത്രികൻ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. പൈലറ്റ് ഇൻ കാമൻഡന്റിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം ചോദിച്ചതിന് ശേഷമാണ് ഡിജിസിഎയുടെ നടപടി. നിയമപ്രകാരമുളള കടമ നിർവഹിക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ഡിജിസിഎ കണ്ടെത്തി. എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ ഫ്ളൈറ്റിന് മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ എയർ ഇന്ത്യക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്ര എന്നയാളെ എയർ ഇന്ത്യ നാല് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
ഡൽഹി പൊലീസ് ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് യുവതിയുടെ ദേഹത്ത് പ്രതി മൂത്രമൊഴിച്ചത്. സംഭവത്തെ തുടർന്ന് പ്രതി ജോലി ചെയ്തിരുന്ന വെൽസ് ഫാർഗോ സ്ഥാപനവും ഇയാളെ പുറത്താക്കി. സംഭവത്തിൽ നിയമ നടപടി വൈകിപ്പിച്ചതിൽ വിമാനത്തിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതി മാപ്പപേക്ഷിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
്ിുപ്ിപ്