കലാശക്കളിക്ക് മണിക്കൂറുകൾ ബാക്കി; ഇഷ്ട താരങ്ങളുടെ ജേഴ്‌സി കിട്ടാതെ ആരാധകർ


ഖത്തർ ലോകകപ്പിലെ ഫൈനലിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇഷ്ടതാരങ്ങളുടെ ജേഴ്‌സി കിട്ടാനില്ല. അർജന്റീനയുടെ സൂപ്പർ താരം മെസിയുടെ ജേഴ്‌സിക്കാണ് ആവശ്യക്കാർ കൂടുതൽ. എംബാപെയുടെയും ഗ്രീസ്മാന്റെയും ജേഴ്‌സികൾക്ക് ആവശ്യക്കാർ ഏറെയുണ്ട്.

ലോകം രണ്ട് കാരായി തിരിഞ്ഞ് രണ്ട് സംഘങ്ങൾക്കായി ആർപ്പുവിളിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ ആരാധകർക്ക് പ്രിയ താരങ്ങളുടെ ജേഴ്‌സി എങ്ങും കിട്ടാനില്ല.

സൂപ്പർ താരം മെസിയുടെ ജേഴ്‌സിക്കാണ് ഡിമാൻഡ് കൂടുതൽ. പത്താം നമ്പർ ജേഴ്‌സിക്ക് ഖത്തറിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും ആവശ്യക്കാർ ഏറെയാണ്. അർജന്റീനയുടെ ഔദ്യോഗിക സ്പോൺസർമാരായ അഡിഡാസിന്റെ റിപോർട്ടുകൾ പ്രകാരം പുറത്തിറക്കിയ ജേഴ്‌സിയിൽ 72 ശതമാനവും വിറ്റുപോയി എന്നാണ് കണക്ക്.

മെസി കഴിഞ്ഞാൽ ഡി മരിയോയുടെയും അൽവാരസിന്റെയും ജേഴ്‌സികൾക്കാണ് അർജന്റീനിയൻ ആരാധർക്കിടയിൽ കൂടുതൽ ആവശ്യം ചെറുത് വലുത് സ്ത്രീകൾക്കുള്ളത് പുരുഷന്മാർക്കുള്ളത് തുടങ്ങി ഒരു തരം ജേഴ്‌സിയും കിട്ടാനില്ല.

ജേഴ്‌സി ലഭിക്കാതായതോടെ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്.ഫ്രഞ്ച് ആരാധകർക്കിടയിൽ എംബാപെയുടെയും ഗ്രീസ്മാന്റെയും ജേഴ്‌സിക്ക് ഒരുപോലെ ആവശ്യക്കാർ ഉണ്ട് എന്നാൽ ജേഴ്‌സി കിട്ടാനില്ലാത്ത അവസ്ഥ അർജന്റീനയോളം രൂക്ഷമല്ല ഫ്രഞ്ച് ആരാധകർക്ക്.

article-image

e57r7r

You might also like

  • Straight Forward

Most Viewed