മസ്കത്ത്-മുംബൈ റൂട്ടിൽ ആദ്യ സർവീസുമായി വിസ്താര


ടാറ്റ ഗ്രൂപ്പിന്‍റെയും സിംഗപ്പൂർ എയർലൈൻസിന്‍റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് ഒമാനിലേക്ക് സർവിസ് ആരംഭിച്ചു. മസ്കത്ത്-മുംബൈ റൂട്ടിലാണ് ആദ്യ സർവിസ്. വിസ്താര എയർലൈൻസിന് ആഴ്ചയിൽ ഏഴുവീതം സർവിസുകൾ നടത്തുന്നതിന് കഴിഞ്ഞദിവസം സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയിരുന്നു.

എല്ലാ ദിവസവും രാത്രി 8.30ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം (യു.കെ 0233) പ്രാദേശിക സമയം രാത്രി 9.35ന് മസ്കത്തിലെത്തും. തിരികെ രാത്രി 10.55ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം (യു.കെ 0234) ഇന്ത്യൻ സമയം പുലർച്ച 3.10ന് മുംബൈയിലെത്തും. എ320 നിയോ എയർക്രാഫ്റ്റ് ആണ് സർവിസിന് ഉപയോഗിക്കുക. വിസ്താരയുടെ മിഡിലീസ്റ്റിലെ നാലാമത്തെ സർവിസാണ് ഇത്. ദുബൈ, ജിദ്ദ, അബൂദബി എന്നിവിടങ്ങളിലേക്കും വിസ്താര സർവിസ് നടത്തുന്നുണ്ട്.

article-image

sa

You might also like

  • Straight Forward

Most Viewed