ഓൺലൈൻ പഠന പ്ലാറ്റ് ഫോമിന് പിറകേ ഫുഡ് ഡെലിവറിയും നിർത്തുന്നതായി ആമസോൺ


പരീക്ഷണ അടിസ്ഥാനത്തിൽ ഇന്ത്യയിൽ  നടത്തിവന്നിരുന്ന ഫുഡ് ഡെലിവറി ബിസിനസ് നിർത്തലാക്കുന്നതായി പ്രമുഖ ഇ−കൊമേഴ്‌സ് കമ്പനിയായ ആമസോൺ വ്യക്തമാക്കി. ഹൈസ്കൂൾ വിദ്യാത്ഥികൾക്കായുള്ള ഓൺലൈൻ പഠന പ്ലാറ്റ്ഫോമായ ആമസോൺ ആക്കാദമി നിർത്തലാക്കുന്നു എന്ന വാർത്തയുടെ പിന്നാലെയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫുഡ് ഡെലിവറി ബിസിനസും നിർത്താനുള്ള അറിയിപ്പ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന വാർഷിക അവലോകന യോഗമാണ് നിർത്തലാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് കമ്പനി വക്താവ് പറഞ്ഞു. 

അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിൽ കോർപ്പറേറ്റ്, ടെക്‌നോളജി വിഭാഗങ്ങളിലായി ഏകദേശം 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

article-image

6886

You might also like

Most Viewed