അർജന്റീനയുടെ ഭാവി ഇന്നറിയാം; ആകാംക്ഷയോടെ ആരാധകർ


പ്രീ ക്വാട്ടർ‍ സാധ്യത നിലനിർ‍ത്താൻ‍ അർ‍ജന്റീന ഇന്ന് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇന്നത്തെ പോരാട്ടത്തിൽ‍ സമനില നേടിയാൽ‍ പോലും അർ‍ജന്റീനയുടെ ക്വാട്ടർ‍ പ്രതീക്ഷകൾ‍ വിദൂരത്താകും. നിർ‍ണായക പോരാട്ടത്തിൽ‍ മെക്‌സിക്കോയാണ് അർ‍ജന്റീനയുടെ എതിരാളികൾ‍. 

ദോഹയിലെ ലുസൈൽ‍ സ്‌റ്റേഡിയത്തിൽ‍ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർ‍ജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്‌സിക്കോയ്‌ക്കെതിരെയും വിജയിച്ചാൽ‍ മാത്രമേ അർ‍ജന്റീനയ്ക്ക് പ്രീ ക്വാട്ടർ‍ സാധ്യതകൾ‍ക്ക് വഴിതുറക്കുകയായുള്ളു.

അതേസമയം സൗദിയോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആത്മവിശ്വാസം കൈവിടാതെ ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷയിൽ തന്നെയാണ് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. തന്റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കണം എന്ന ലക്ഷ്യത്തോടെയിറങ്ങുന്ന മെസ്സിയുടെ ഇതുവരെ കാണാത്ത പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

സി ഗ്രൂപ്പിൽ 3 പോയിന്റുമായി സൗദിയാണ് ഇപ്പോൾ ഒന്നാമത്. ഒരു പോയിന്റ് വീതമുള്ള പോളണ്ടും മെക്സിക്കോയും പിന്നിൽ. അർജന്റീന അവസാന സ്ഥാനത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ട് സൗദി അറേബ്യയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

article-image

ചകചകച

You might also like

Most Viewed