ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി


ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായി ഗൗതം അദാനി. ബ്ലൂംബർഗ് ബില്യണെയർ ഇൻഡെക്‌സ് പട്ടികയിലാണ് അദാനി മൂന്നാം സ്ഥാനത്ത് എത്തിയത്. ലൂയിസ് വുടാൻ സ്ഥാപകനെ പിന്തള്ളിയാണ് അദാനി ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്.

137.4 ബില്യൺ ഡോളർ ആസ്ഥിയുള്ള അദാനി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിനും പിന്നിലാണ്. 91.9 ബില്യൺ ഡോളറുമായി പതിനൊന്നാം സ്ഥാനത്താണ് മുകേഷ് അംബാനി.

ഇതാദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്ലൂംബർഗിന്റെ ആദ്യ മൂന്ന് പട്ടികയിൽ ഇടം പിടിക്കുന്നത്. ജെഫ് ബെസോസിന്റെ ആസ്ഥി 251 ബില്യൺ ഡോളറും ഇലോൺ മസ്‌കിന്റേത് 153 ബില്യൺ ഡോളറുമാണ്.

അദാനി പോർട്ട്‌സ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിങ്ങനെ നീളുന്നു അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ. 1988ലാണ് സാധനങ്ങൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റർപ്രൈസസ് ആരംഭിക്കുന്നത്. 1994ൽ മുന്ദ്ര പോർട്ടിൽ ഹാർബർ സൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര പോർട്ട്. 2009ലാണ് അദാനി ഊർജ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 2020ൽ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാംത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74% ഓഹരിയും അദാനി സ്വന്തമാക്കി.

article-image

dzxgx

You might also like

Most Viewed