പ്രമുഖ ഭക്ഷ്യോൽ‍പ്പന്ന കമ്പനിയായ ഹൽ‍ദിറാംസിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം


രാജ്യത്തെ പ്രമുഖ ഭക്ഷ്യോൽ‍പ്പന്ന നിർ‍മ്മാണ കമ്പനിയായ ഹൽ‍ദിറാംസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ‍ ബഹിഷ്‌ക്കരണാഹ്വാനം. മിക്‌സ്ചർ‍ പാക്കറ്റുകളിലെ ഉറുദു ഭാഷയിലുള്ള നിർ‍ദേശങ്ങൾ‍ ഹിന്ദുക്കൾ‍ക്ക് വായിക്കാനാവില്ലെന്ന് പറഞ്ഞാണ് വിദ്വേശ പ്രചാരണം. പ്രചാരണം ഏറ്റെടുത്ത് ഹിന്ദുത്വം പ്രചരിപ്പിക്കുന്ന ചാനലായ സുദർ‍ശൻ ടി വി രംഗത്ത് വന്നു. ഹൽ‍ദിറാംസിന്റെ ഔട്ട്‌ലെറ്റിലെ സ്റ്റാഫിനോട് ഇക്കാര്യം പറഞ്ഞ് സുദർ‍ശൻ ടിവി റിപ്പോർ‍ട്ടർ‍ തട്ടിക്കയറുന്ന വീഡിയോ വൈറലായിരുന്നു.

ഉൽ‍പ്പന്നത്തിൽ‍ മൃഗക്കൊഴുപ്പും ബീഫ് ഓയിലും ഉള്ളത് മറച്ചുവെക്കാനാണോ ഉറുദുവിൽ‍ എഴുതിയത് എന്നായിരുന്നു റിപ്പോർ‍ട്ടറുടെ ചോദ്യം. എന്നാൽ‍, റിപ്പോർ‍ട്ടറുടെ പ്രകോപനത്തോട് പ്രതികരിക്കാൻ സ്റ്റാഫ് തയാറായില്ല. ‘നിങ്ങൾ‍ക്കു വേണമെങ്കിൽ‍ ഇത് വാങ്ങാം. വേണ്ടെങ്കിൽ‍ ഇതിവിടെ വെച്ച് സ്ഥലം വിടാം.’ എന്നായിരുന്നു അവരുടെ മറുപടി. പിന്നീട് പാക്കറ്റിലുള്ളത് മിഡിൽ‍ ഈസ്റ്റിലേക്കുള്ള കയറ്റുമതിക്കായി അറബിയിൽ‍ നൽ‍കിയ നിർ‍ദേശങ്ങളാണെന്നും വ്യക്തമായി.

You might also like

  • Straight Forward

Most Viewed