ടൊയോട്ട പുതിയ 2023 സെക്വോയ എസ്‌യുവി അവതരിപ്പിച്ചു


ആഗോള വിപണിയിൽ പുതിയ 2023 സെക്വോയ എസ്‌യുവി അവതരിപ്പിച്ച് ടൊയോട്ട. ടൊയോട്ടയുടെ പൂർണ്ണ വലുപ്പമുള്ള എസ്‌യുവിക്ക് 3.5 ലിറ്റർ ഐ−ഫോഴ്‍സ് മാക്സ് ട്വിൻ−ടർബോചാർജ്‍ഡ് V6 ഹൈബ്രിഡ് എഞ്ചിനാണ് ഹൃദയം. 2022 ടൊയോട്ട ടുണ്ട്രയുടെ അതേ ബോഡി−ഓൺ−ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ വിപണിയിൽ അവതരിപ്പിക്കുന്നത്.

2008−ൽ അരങ്ങേറ്റം കുറിച്ച രണ്ടാം തലമുറ എസ്‌യുവിക്ക് പകരമായി പുതിയ 2023 ടൊയോട്ട സെക്വോയ അതിന്റെ മൂന്നാം തലമുറയിലേക്ക് പ്രവേശിക്കുന്നു. പ്രാഥമികമായി നോർത്ത് അമേരിക്കൻ, മിഡിൽ ഈസ്റ്റേൺ ലെഫ്റ്റ്−ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളെ ലക്ഷ്യം വച്ചുള്ള സെക്വോയ ഇപ്പോൾ ലാൻഡ് ക്രൂയിസർ 200ന് പകരം ടൊയോട്ടയുടെ മുൻനിര എസ്‌യുവിയായി മാറുന്നു. കാരണം ലാൻഡ് ക്രൂയിസർ 300 അവിടെ അവതരിപ്പിക്കാൻ ബ്രാൻഡിന് പദ്ധതിയില്ല.

പുതിയ സെക്വോയ തുണ്ട്ര പിക്കപ്പ് ട്രക്കുമായും പുതിയ ലാൻഡ് ക്രൂയിസർ 300, ലെക്സസ് LX600 ആഡംബര എസ്‌യുവിയുമായും ചില ഭാഗങ്ങൾ‍ പങ്കിടുന്നു. സെക്വോയയിൽ സ്വതന്ത്ര ഫ്രണ്ട് സസ്പെൻഷനും പിന്നിൽ മൾട്ടി−ലിങ്ക് ലേഔട്ടും സജ്ജീകരിച്ചിരിക്കുന്നു. അഡാപ്റ്റീവ് ഡാംപറുകളും പിന്നിൽ ലോഡ്−ലെവലിംഗ് എയർ സിസ്റ്റവും ഓപ്ഷനുകളായി ലഭ്യമാണ്.

You might also like

Most Viewed