ഫേസ്ബുക്ക് ഇനി മെറ്റ


കാലിഫോർ‍ണിയ: സോഷ്യൽ‍ നെറ്റ് വർ‍ക്കിംഗ് കന്പനിയായ ഫേസ്ബുക്ക് പേരു മാറ്റി. മെറ്റ എന്ന പേരിലാകും കോർ‍പറേറ്റ് ലോകത്ത് ഇനി കന്പനി അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാർ‍ക് സക്കർ‍ബർ‍ഗ്. 

ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്‌മെന്‍റഡ് ആന്‍റ് വിർ‍ച്വൽ‍ റിയാലിറ്റി കോൺഫറൻസിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. കന്പനിയുടെ എല്ലാ പ്രവർ‍ത്തനങ്ങളെയും ഫേസ്ബുക്ക് എന്ന പേര് പ്രതിഫലിപ്പിക്കുന്നില്ല എന്നാണു പേരുമാറ്റത്തിനു കാരണമായി സക്കർ‍ബർ‍ഗ് പറയുന്നത്. ഫേസ്ബുക്ക് മെറ്റയായെങ്കിലും കന്പനിയുടെ കീഴിൽ‍ വരുന്ന ആപ്ലിക്കേഷനുകളുടെ പേരിന് മാറ്റമില്ല. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഓകുലസ് തുടങ്ങിയ ബ്രാൻഡുകൾ‍ ഇനി 'മെറ്റ'യുടെ കീഴിലാകും.

You might also like

Most Viewed