ആശങ്ക വേണ്ട; മുല്ലപ്പെരിയാറിൽനിന്നുള്ള വെള്ളം ഇടുക്കിക്ക് ഉൾക്കൊള്ളാനാകും


തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി ബോർഡ്. മുല്ലപ്പെരിയാറിൽനിന്നുള്ള വെള്ളം ഇടുക്കിക്ക് ഉൾക്കൊള്ളാനാകുമെന്ന് ഡാം അസിസ്റ്റന്‍റ് എൻജിനീയർ എം.പി സാജു പറഞ്ഞു. ആശങ്കയുടെ ആവശ്യമില്ല. മുൻകരുതലിന്‍റെ ഭാഗമായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാറിൽനിന്നും ഒഴുക്കിവിടുന്നത് 538 ഘനയടി വെള്ളമാണ്. ഇതോടെ ഇടുക്കി ഡാമിലെ നീരൊഴുക്ക് വർധിച്ച് 6376 ഘനയടിയായി. രാവിലെ ഏഴിന് ഇത് 5,800 ഘനയടിയായിരുന്നു. നിലവിൽ ജലനിരപ്പ് 138.80 അടിയാണ്.

You might also like

Most Viewed