ആദിത്യ ബിര്‍ള ഫാഷനില്‍ ഫ്ളിപ്പ്കാർട്ട് നിക്ഷേപം

ന്യൂഡൽഹി: ഇ കോമേഴ്‌സ് രംഗത്തെ ശക്തമായ കമ്പനിയെ കൂട്ടുപിടിച്ച് ആദിത്യ ബിര്‍ള ഫാഷന്‍ വന്‍ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. ഫ്ളിപ്പ്കാർട്ടിനെയാണ് ആദിത്യ ബിര്‍ള പങ്കാളിയാക്കിയിരിക്കുന്നത്. ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്‌ലില്‍ ഫ്ളിപ്പ്കാർട്ട് 1500 കോടി രൂപയാണ് നിക്ഷേപിക്കുക. ഇതോടെ ആദിത്യ ബിര്‍ള ഫാഷന്റെ 7.8 ശതമാനം ഓഹരികള്‍ ഫ്ളിപ്പ്കാർട്ടിന്റെ കൈവശമാകും.